Webdunia - Bharat's app for daily news and videos

Install App

അവരെന്നെ കൊല്ലുമെന്ന് ഫാദർ കുര്യാക്കോസ് പറയാറുണ്ട്, ഫ്രാങ്കോയെകൊണ്ട് അച്ഛന്റെ സംസ്കാരം നടത്തിക്കാൻ തയ്യാറല്ലl; കൊലപാതകമെന്ന് ഉറച്ചുപറഞ്ഞ് ബന്ധുക്കൾ

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (16:51 IST)
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതിന് ശേഷമാണ് കന്യാസ്ത്രീയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായി മൊഴി നൽകിയ ഫാദർ കുര്യാക്കോസിനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയിരിക്കുകയാണ്.
 
ഫാദർ കുര്യാക്കോസിന്റെ മരണം കൊലപാതമാണ് എന്ന് ബന്ധുക്കൾ ആരോപനം ഉന്നയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന് ഫ്രാങ്കോ മുളക്കലിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാമായിരുന്നു എന്നതിനാൽ ഫ്രാങ്കോയിൽ നിന്നും എന്നും ഭീഷണി നേരിട്ടിരുന്നു എന്ന് ഫാദർ കുര്യാക്കോസിന്റെ സഹോദരൻ ജോണി പറയുന്നു. 
 
ഫ്രാങ്കോ മുളക്കലിന്റെ ആളുകൾ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാദർ പറഞ്ഞിരുന്നതായി ജലന്ധറിലെ അദ്ദേഹത്തിന്റെ ബന്ധു വെളിപ്പെടുത്തി. ‘എനിക്കിനി അധിക കാലമില്ല എന്നെ ഒതുക്കിക്കളയും എനിക്ക് ഫ്രാങ്കോയെക്കുറിച്ച് ഒത്തിരിയേറെ കാര്യങ്ങൾ അറിയാം എന്നതിനാലാണിത്. മുൻപ് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു, അത് നടക്കാത്തതിന്റെ പക അയാൾക്കുണ്ട്. ദസ്‌വയിൽ ഞാൻ താമസിക്കുന്ന പള്ളിയിലെ വികാ‍രി അയാളുടെ ആളാണ്‘    
 
ഫ്രാങ്കോ മുളക്കൽ ജാമ്യത്തില്ലിറങ്ങിയപ്പോൾ ഫാദർ ബന്ധുവിനോട് ഇക്കാര്യങ്ങൾ തുറന്ന് സംസാരിച്ചിരുന്നു. ജലന്ധർ പൊലീസിനെ തങ്ങൾക്ക് വിശ്വാസമില്ലെന്നും അതിനാൽ പോസ്റ്റുമോട്ടം നാട്ടിൽ നടത്തണമെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഫ്രാങ്കോയെകൊണ്ട് അച്ഛന്റെ സംസകാരം നടത്തിക്കൻ തങ്ങൾക്ക് താൽ‌പര്യമില്ലെന്നും അയാൾ കൊന്നിട്ട് അയാൾ തന്നെ സംസ്കാരം നടത്തേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.     

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments