Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂമിതർക്കത്തിന്റെ പേരിൽ ബന്ധുക്കൾ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വാകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

ഭൂമിതർക്കത്തിന്റെ പേരിൽ ബന്ധുക്കൾ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വാകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
, തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (15:07 IST)
കൊൽക്കത്ത: നിർഭയക്ക് സമാനമായ ബലാത്സംത്തിന് രാജ്യം വീണ്ടും സാക്ഷ്യം വഹിച്ചു. ഭൂമി തർക്കത്തിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിഒരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. 
 
കുടുംബത്തിലുണ്ടായിരുന്ന ഭൂമിതർക്കം ചർച്ച ചെയ്യുന്നതിന് കുളക്കടവിലെത്താൻ ബന്ധുവും ഇയാളുടെ മക്കളും യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. കുളക്കടവിൽ എത്തിയ യുവതിയെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. 
 
അക്രമികൾ വഴിയരികിൽ ഉപേക്ഷിച്ച യുവതിയെ പിന്നീട് ഒരു റിക്ഷ ഡ്രൈവർ കാണുകയും വീട്ടുലെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ യുവതിയെ വീട്ടുകാർ ആശുപത്രിയി എത്തിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 2012ൽ രാജ്യ തലസ്ഥാനത്ത് നടന്ന നിർഭയ കൂട്ടബലാത്സംഗത്തിന്റെ തനിയാവർത്തനങ്ങൾ രാജ്യത്തെ പലഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനവില വര്‍ധന: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം - ഫെഡറേഷന്റെ ആവശ്യങ്ങള്‍ ‘കുന്നോളം’