വിദേശത്ത് എത്തിയത് 20 പെണ്‍കുട്ടികള്‍; കുട്ടിയെ പീഡിപ്പിച്ച ഫാ. റോബിന്‍ നിസാരക്കാരനല്ല - ആദ്യ ലൈംഗികചൂഷണം പള്ളിയില്‍വച്ച്
കുട്ടിയെ പീഡിപ്പിച്ച ഫാ. റോബിന്‍ നിസാരക്കാരനല്ല; വിദേശത്ത് എത്തിയത് 20 പെണ്‍കുട്ടികള്‍
കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ഫാ. റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
റോബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
റോബിന്‍ കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികചൂഷണം നടത്തിയിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊട്ടിയൂര്‍ മേഖലയില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള ഇരുപതോളം പെണ്‍കുട്ടികളെ വിദേശത്തു പോകാന്‍ ഇയാള്‍ സഹായിച്ചതാണ് പൊലീസിന് ഇത്തരമൊരു സംശയം തോന്നാന്‍ കാരണം.
വിദേശത്തത്തിയ പെണ്‍കുട്ടികളെ റോബില്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോ എന്നാകും അന്വേഷിക്കുക. ഇതു സംബന്ധിച്ച അന്വേഷണം പൊലീസ് ആരംഭിച്ചതായി സൂചനയുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ റോബിനെ കസ്‌റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആദ്യമായി വൈദികന്‍ ലൈംഗികചൂഷണം നടത്തിയത് പള്ളിയില്‍ വെച്ചാണെന്ന് വ്യക്തമായി.