Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു, 7 വയസ്സുകാരിയുടെ നില ഗുരുതരം

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (13:16 IST)
കോട്ടയം രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍(40)) ആണ് മരിച്ചത്. വിദ്യാര്‍ഥിനികളായ 13,10 വയസ്സ് വീതം പ്രായമുള്ള പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പരിക്കേറ്റ ഒരു പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 7 വയസ്സുകാരിയായ ഈ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്.
 
കഴിഞ്ഞ ദിവസം രാത്രി 12:30 ഓടുകൂടിയാണ് അതിദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടികളുടെ നിലവിളികള്‍ കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പിതാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയുമായി ഒന്നരവര്‍ഷമായി അകന്ന് കഴിയുന്ന ജോമോന്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്‌നങ്ങളാണ് ഈ കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments