Webdunia - Bharat's app for daily news and videos

Install App

മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാര്‍ ജോണി പിടിയിൽ

മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാര്‍ ജോണി പിടിയിൽ

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (14:05 IST)
മലയാറ്റൂരിൽ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പള്ളിയിലെ മുൻ കപ്യാർ ജോണിയാണ് (52) പിടിയിലായത്. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ അടിവാരത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

മലയാറ്റൂർ  കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് ജോണിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ജോണി വനത്തിലേക്ക് കടന്നിരുന്നു. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയതോടെ കുരിശുമുടിയുടെ സമീപത്തായുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പന്നി ഫാമില്‍ ഒളിക്കുകയായിരുന്നു ഇയാള്‍.

പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോണിയെ പിടികൂടിയത്. ഇയാള്‍ അവശനിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ഉടന്‍ തന്നെ കാലടി പൊലീസ് സ്‌റ്റേഷനിലെക്ക് കൊണ്ടുവരും.

ജോണിക്ക് വികാരിയോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വയറ്റിലും ഇടതു തുടയിലുമാണ് വൈദികന് കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടയായിരുന്നു സംഭവം. കൃ​​​ത്യം ന​​​ട​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി വ്യാഴാഴ്ച സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​രുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments