Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫസല്‍ വധക്കേസ്: പുതിയ അന്വേഷണം വേണം, സിബിഐക്ക് ഡിജിപിയുടെ കത്ത്

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണം; സിബിഐക്ക് ഡിജിപിയുടെ കത്ത്

ഫസല്‍ വധക്കേസ്: പുതിയ അന്വേഷണം വേണം, സിബിഐക്ക് ഡിജിപിയുടെ കത്ത്
തിരുവനന്തപുരം , ബുധന്‍, 5 ഏപ്രില്‍ 2017 (11:27 IST)
ഫസല്‍ വധക്കേസില്‍ സിബിഐ ഡയറക്ടര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ കത്ത്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം സിബിഐ കോടതി അന്വേഷണ സംഘത്തിന് നോട്ടീസ് നല്‍കിയിരുന്നു.  ഇതിന് പിന്നാലെയാണ് ഡിജിപിയുടെ കത്ത്.
 
സി പി എം പ്രവര്‍ത്തകന്‍ കെ.മോഹനന്‍ വധക്കേസില്‍ പിടിയിലായ ആര്‍ എസ് എസ്  പ്രവര്‍ത്തകനായ സുബീഷാണ് ഫസല്‍ വധക്കേസിലും ആര്‍‌ എസ് എസിന് പങ്കുണ്ടെന്ന് വെളപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ക്ക് ഡിജിപി കത്ത് നല്‍കിയത്.  
 
അതേസമയം കേസില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘത്തിന് സിബിഐ കോടതി നോട്ടീസ് നല്‍കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലിക്കുട്ടി സാഹിബ് നല്ല മനുഷ്യനാണ്, അവര്‍ക്കെല്ലാം ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി: മുകേഷ്