പ്രധാനമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. കാസര്‍കോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനായ പുല്ലൂര്‍ വണ്ണാര്‍ വയലിലെ ബാബുരാജിനെയാണ് പിരിച്ചുവിട്ടത്. മില്‍മ കാസര്‍കോട് മാനേജര്‍ കെഎസ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.
ബാബുരാജിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നേതാക്കള്‍ മില്‍മ ഡയറിയിലേക്ക് പ്രകടനം നടത്തിയിരുന്നു. കൊവിഡ് നിയമങ്ങല്‍ തെറ്റിച്ച് കൂട്ടംകൂടിയതിന് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. 12ഓളം പേര്‍ക്കെതിരെയാണ് കേസ്. രണ്ടുവര്‍ഷമായി ബാബുരാജ് കരാടറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു.