രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലംകൈ ഫെന്നി നൈനാന്‍ തോറ്റു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിശ്വസ്തനും ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനുമായ ഫെന്നി നൈനാന്‍ തദ്ദശ തിരഞ്ഞെടുപ്പില്‍ തോറ്റു. അടൂര്‍ നഗരസഭയിലെ പോത്രോട് എട്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ഫെന്നി ജനവിധി തേടിയത്. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോല്‍വി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. രാഹുല്‍ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും അവിടേയ്ക്കു കൊണ്ടുപോകാന്‍ രാഹുലിനൊപ്പം എത്തിയത് സുഹൃത്തായ ഫെന്നി ആണെന്നുമാണ് പരാതിയില്‍ പറയുന്നത്.
ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഫെന്നി നൈനാന്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നെങ്കിലും യുഡിഎഫ് തോല്‍വി ഭയന്നിരുന്നു.