Sabarimala News: ശബരിമല തീര്‍ഥാടകര്‍ അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക; പനി പടരുന്നു

അതേസമയം വളരെ സുഗമമായാണ് ശബരിമല തീര്‍ഥാടനം മുന്നോട്ടുപോകുന്നത്

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (08:38 IST)
Sabarimala News: കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം ശബരിമലയില്‍ പനി പടരാന്‍ കാരണമാകുന്നു. പകല്‍ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. പുലര്‍ച്ചെ വരെ മഞ്ഞ് വീഴ്ചയും അസഹ്യമായ തണുപ്പും അനുഭവപ്പെടുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റം കാരണം തീര്‍ഥാടകരില്‍ പനി കേസുകള്‍ വര്‍ധിക്കുകയാണ്. 22 ദിവസത്തിനിടെ 67,597 പേരാണ് പനിയെ തുടര്‍ന്ന് ശബരിമലയില്‍ ചികിത്സ തേടിയത്. 
 
തീര്‍ഥാടകര്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുക. അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ പൊലീസുമായോ മറ്റു അധികൃതരുമായോ ബന്ധപ്പെടുക. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. 
 
അതേസമയം വളരെ സുഗമമായാണ് ശബരിമല തീര്‍ഥാടനം മുന്നോട്ടുപോകുന്നത്. ഇന്നലെ 78,036 പേര്‍ ദര്‍ശനം നടത്തി. അതില്‍ 14,660 പേര്‍ സ്‌പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്. ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയില്‍നിന്നു മണിക്കൂറില്‍ 4200 മുതല്‍ 4300 വരെ തീര്‍ഥാടകര്‍ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments