ക്രിസ്മസ് അവധിക്ക് നാട്ടിലെത്തണമെങ്കില്‍ കൂടുതല്‍ പണം ചെലവാക്കണം; ആഭ്യന്തര വിമാനനിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കു നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (08:27 IST)
ക്രിസ്മസ് അവധിക്ക് നാട്ടിലെത്താന്‍ വ്യോമമാര്‍ഗം തിരഞ്ഞെടുക്കുന്ന മലയാളികള്‍ക്ക് എട്ടിന്റെ പണി. ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയാണ് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജനുവരി ആറ് വരെയാണ് വിമാന കമ്പനികളുടെ 'അവധിക്കാല കൊള്ളയടി'
 
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കു നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസ് ഇല്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപയ്ക്കു ലഭിക്കുക. മറ്റു സമയങ്ങളില്‍ 22,000 മുകളില്‍ 29,000 വരെ ടിക്കറ്റ് നിരക്ക് ഈടാക്കും. ചെന്നൈ, ബെംഗളൂരു വഴി പോകാനും ഏറ്റവും കുറഞ്ഞത് ഒരു ടിക്കറ്റിനു 16,000 രൂപയാകും. 
 
കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി വിമാന കമ്പനികള്‍ ആഭ്യന്തര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. ഡിസംബര്‍ 15 നു ശേഷം തേര്‍ഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും ലഭ്യമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments