Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു ?, ഇത്തവണ ഒന്നാം ക്ലാസിൽ 16,510 വിദ്യാർഥികളുടെ കുറവ്

അഭിറാം മനോഹർ
ബുധന്‍, 18 ജൂണ്‍ 2025 (13:45 IST)
kerala School Admissions
പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണയുണ്ടായത്. എന്നാല്‍ 2 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനവും ഇത്തവണ പൊതുവിദ്യാലയങ്ങള്‍ ഉണ്ടായിയെന്നും വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
 
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ഈ വര്‍ഷം അത് 2,34,476 പേരായി ചുരുങ്ങി. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് അധികമായി ചേര്‍ന്നത്. 29 ലക്ഷം കുട്ടികളാണ് 2 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കായി പൊതുവിദ്യഭ്യാസത്തെ ആശ്രയിക്കുന്നത്. സംസ്ഥാനത്തെ ജനനനിരക്കില്‍ വന്ന കുറവാണ് ഒന്നാം ക്ലാസ് അഡ്മിഷനില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം.
 
 ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2020ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020ലെ ജനനനിരക്ക്. 2025ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010ല്‍ ജനിച്ച കുട്ടികളായിരുന്നു. 15.75 ആയിരുന്നു 2010ലെ ജനനനിരക്കെന്നും മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു ?, ഇത്തവണ ഒന്നാം ക്ലാസിൽ 16,510 വിദ്യാർഥികളുടെ കുറവ്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

അടുത്ത ലേഖനം
Show comments