Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു

ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു

ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു
കൊച്ചി , ബുധന്‍, 22 ഓഗസ്റ്റ് 2018 (12:11 IST)
ദുരിതാശ്വാസക്യാമ്പില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സിപിഎം നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഘര്‍ഷത്തിനിടെ എ എസ് ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു.
 
ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതിനെത്തുടർന്നുണ്ടായ തര്‍ക്കമായിരുന്നു സംഘർഷത്തിലേക്കെത്തിയത്. ക്യാമ്പിൽ വസ്‌തുക്കൾ വിതരണം ചെയ്യുന്നതിൽ വിവേചനമുണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പൊലീസ് ക്യാമ്പിൽ എത്തിയത്.
 
നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേര്‍ ഉണ്ടായിരുന്നു. ഇവിടത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സി.പി.എം. ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയർന്നിരുന്നു. അതേസമയം, പാർട്ടി പ്രവർത്തകന്റെ തലയിൽ വെച്ചുകൊടുക്കാൻ നോക്കുന്നതിനിടെ പൊലീസുകാരൻ എത്തുകയായിരുന്നു എന്നാണ് ഉല്ലാസിന്റെ വിശദീകരണം. എന്നാൽ‍, ഉല്ലാസ് പോലീസുകാരനുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് ചാക്ക് പോലീസുകാരന്റെ തലയിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ വളരെ വ്യക്തമായി കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കോടി രൂപയുടെ സിഗരറ്റും രണ്ടരക്കോടി രൂപയുമായി 2 പേര്‍ പിടിയില്‍