Webdunia - Bharat's app for daily news and videos

Install App

ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില നല്‍കി ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തല്‍; പ്രതിഷേധവുമായി സിപിഎം

ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില നല്‍കി ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തല്‍; പ്രതിഷേധവുമായി സിപിഎം

Webdunia
ഞായര്‍, 11 ഫെബ്രുവരി 2018 (13:58 IST)
സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ വയല്‍ നികത്തിയതായി ആരോപണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് എറണാകുളം പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം അദ്ദേഹം നിരത്തിയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഹൈക്കോടതിയുടെയും ഉത്തരവ് ധിക്കരിച്ചാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലെ നെല്‍പാടം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്റണി ശ്രമിക്കുന്നതെന്ന് പ്രാദേശിക സിപിഎം വ്യക്തമാക്കി.

നെല്‍പാടം നികത്തിയ ആന്റണിയുടെ നടപടിക്കെതിരെ സമീപവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. ഇതോടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് തിരിച്ചടിയായതോടെ ഹൈക്കോടതിയെ സമീപിച്ച ആന്റണി ഇടക്കാല സ്റ്റേ വാങ്ങി. കോടതി സ്‌റ്റേ ഉത്തരവ് നല്‍കിയെങ്കിലും സമീപവാസികളുടെ അഭിപ്രായങ്ങളും വാദങ്ങളും കേട്ടുതീരും വരെ യാതൊരുവിധ പ്രവര്‍ത്തിയും പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ നിലം നികത്തല്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments