Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

Ramesh chennithala
തിരുവനന്തപുരം , ശനി, 10 ഫെബ്രുവരി 2018 (18:05 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം യോഗം വിളിച്ചാല്‍ മന്ത്രിമാര്‍ പോലും വരില്ല. വന്നിട്ട് കാര്യമില്ലെന്നും തോന്നിയതിനാലാകാം മന്ത്രിമാർ പങ്കെടുക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിന്‍റെ സ്ഥിതി ഗുരുതരമാണ്. ബിനോയ് കോടിയേരി വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സിപിഎമ്മിനാകുന്നില്ല. സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി ബാലകൃഷ്ണൻ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ‌ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവെ കണ്ണൂരില്‍ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍