Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളര്‍പ്പിലേക്ക്; നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുന്നു

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളര്‍പ്പിലേക്ക്; നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന
കൊച്ചി , വെള്ളി, 13 ജനുവരി 2017 (13:03 IST)
ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയറ്റർ സമരം തള്ളി കൂടുതൽ തിയറ്റർ ഉടമകൾ മലയാളം സിനിമകള്‍ ഉള്‍പ്പെടെയുള്ള പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളർപ്പിലേക്കു നീങ്ങുന്നത്. 
 
എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷന്റെ വിലക്കു ലംഘിച്ച് കഴിഞ്ഞ ദിവസം ഫെഡറേഷന്റെ കീഴിലുള്ള 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്ന് 21 തിയറ്ററുകൾ കൂടിയാണ് ആ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങിയത്. ഇതോടെ എക്സിബിറ്റേഴ്സ് ഫെഡറേഷനു പകരമാ‍യുള്ള തിയറ്റർ സംഘടന രൂപീകരിക്കുന്നതിനായുള്ള നീക്കങ്ങൾ  കൂടുതൽ ഊർജിതമായി.
 
ഇന്നോ നാളെയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന. നടൻ ദിലീപിന്റെ സാന്നിധ്യത്തിലായിരിക്കും ഈ പ്രഖ്യാപനമെന്നും സൂചനയുണ്ട്. ഫെഡറേഷനു പുറത്തുള്ള തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, വിതരണക്കാർ, മൾട്ടിപ്ലെക്സ് ഉടമകൾ, നിർമാതാക്കൾ, ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ, തിയറ്റർ ബിസിനസുള്ള ചില താരങ്ങൾ തുടങ്ങിയവരുടെ കൂട്ടായ്മയിലായിരിക്കും പുതിയ സംഘടനയുടെ രൂപീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഹ്‌റു കോളേജിനെ പിന്തുണച്ച് പൊലീസ് എഫ് ഐ ആർ; ‘ജിഷ്ണുവിന്റെ ആത്മഹത്യ കോപ്പിയടി പിടിച്ചതിലുളള മനോവിഷമത്താല്‍’, അതൃപ്തിയുമായി ബന്ധുക്കള്‍