Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ സമരം: ഗണേഷിന്റെ പ്രസ്‌താവനയില്‍ ഞെട്ടി സംഘടനകള്‍

സിനിമാ പ്രതിസന്ധിയിൽ സർക്കാർ ഇടപെടരുതെന്ന് ഗണേഷ് കുമാര്‍

സിനിമാ സമരം: ഗണേഷിന്റെ പ്രസ്‌താവനയില്‍ ഞെട്ടി സംഘടനകള്‍
തിരുവനന്തപുരം , വെള്ളി, 6 ജനുവരി 2017 (16:00 IST)
സംസ്ഥാനത്തെ സിനിമാ സമരത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎൽഎ രംഗത്ത്.

സിനിമാ പ്രതിസന്ധിയിൽ സർക്കാർ ഇടപെടരുത്. സംഘടനകള്‍ തന്നെ സൃഷ്‌ടിച്ച പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഇടപെടേണ്ട ആവശ്യമില്ല. സംഘടനയുടെ തലപ്പത്തുള്ളവരുടെ സ്വാർഥ താത്പര്യങ്ങളാണ് സമരത്തിന് കാരണമെന്നും ഗണേഷ് വ്യക്തമാക്കി.

സംഘടനയുടെ തലപ്പത്തുള്ളവര്‍ക്ക് പല താല്‍പ്പര്യങ്ങളുണ്ട്. സ്വന്തം സിനിമാ തിയേറ്ററുകളില്‍ ഇല്ലാത്തതും മറ്റുള്ളവരോടുള്ള വിരോധവുമാണ് ഈ പ്രതിസന്ധിക്ക് കാരണം. സിനിമാ സംഘടനകളെ നിയന്ത്രിക്കാൻ നിയമ നിർമാണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

അതേസമയം, തിയേറ്ററുകളില്‍ നടക്കുന്ന വിജിലന്‍‌സ് റെയ്‌ഡിനെതിരെ എക്‍സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്തെത്തി. ബഷീറിന്റേത് ഉൾപ്പടെ സംസ്‌ഥാനത്തെ എ ക്ലാസ് തീയറ്ററുകളിൽ വിജിലൻസ് പരിശോധന നടക്കുന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിജിലൻസ് റെയ്ഡ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും റെയ്ഡിൽ തന്റെ തീയറ്ററിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ എക്‍സിബിറ്റേഴ്‌സ് ഫെഡറേഷനിലെ സ്‌ഥാനം രാജിവയ്‌ക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഎസിനെതിരെ നടപടി: പിബി കമ്മീഷന്‍ റിപ്പോർട്ടിൽ ഞായറാഴ്ച ചർച്ച - ജയരാജന്‍ രക്ഷപ്പെട്ടേക്കും