Webdunia - Bharat's app for daily news and videos

Install App

പിന്നിലിരുന്ന കാർ യാത്രികന് ഹെൽമറ്റില്ല, 500 രൂപ പിഴയിട്ട് പോലീസ്!

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (17:33 IST)
പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിന് പോലീസ് നോട്ടീസ് ലഭിച്ചത്. നോട്ടീസിൽ വലിയ അമ്പരപ്പാണ് കാർ ഉടമയ്ക്ക് ഉണ്ടായത്.കാറോടിക്കുമ്പോൾ ഇനി ഹെൽമറ്റും വെയ്ക്കണോ എന ചോദ്യമാണ് രജനീകാന്ത് ചോദിക്കുന്നത്. 500 രൂപയാണ് പിഴ.
 
ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്നും വിവരം കൺട്രോൾ റൂമിൽ സന്ദേശമായി ലഭിച്ചന്നുമാണ്.KL21L0147 എന്ന നമ്പറിലുള്ള കാറിന്റെ ഉടമയാണ് രജനീകാന്ത്. ശ്രീകാര്യം ചെക്കാലമൂട് നടന്ന സംഭവമാണിതെന്ന് കാണിച്ചാണ് നോട്ടീസ്. നോട്ടീസിൽ പറയുന്ന സമയത്ത് യാത്രക്കാരനായ രജനീകാന്ത് ഈ വഴി കടന്ന് പോയിട്ടുണ്ട്.
 
നോട്ടീസ് കിട്ടി 30 ദിവസത്തിനകം നേരിട്ടോ ചെല്ലാൻ വഴിയോ ഏതെങ്കിലും എസ്.ബി.ഐ. ബ്രാഞ്ചില്‍ ഫൈൻ അടയ്ക്കണം. ഇല്ലാത്തപക്ഷം കോടതിനടപടി നേരിടേണ്ടിവരുമെന്ന് നോട്ടീസിൽ പറയുന്നു. ഇതിനെ തുടർന്ന് കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ് എന്നായിരുന്നു പോലീസ് മറുപടി നൽകിയത്. പിഴ അടയ്ക്കേണ്ടതില്ലെന്നും നോട്ടീസ് കീറി കളയാനും പോലീസ് തന്നെ പറയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയുണ്ടാകും,തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്, മുന്നറിയിപ്പുമായി ഖത്തർ

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആന്റി റാബിസ് വാക്‌സിനേഷന്‍ നല്‍കാന്‍ 9 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 4.29 കോടി രൂപ, വിവരാവകാശ കണക്കുകള്‍

World Suicide Prevention Day:കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാര്‍, 10 വര്‍ഷത്തിനിടെ 28.6 ശതമാനത്തിന്റെ വര്‍ധന

ജന്മനാടിനെ ദുഃഖത്തിലാക്കി അഞ്ജനയ്ക്ക് കണ്ണീരോടെ വിട, വിവാഹ സാരിയില്‍ പൊതിഞ്ഞ് മൃതദേഹം

ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; നേപ്പാളിലേക്കുള്ള യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

അടുത്ത ലേഖനം
Show comments