Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം: കേന്ദ്രസർക്കാരിനോട് ആവശ്യവുമായി ആചാര്യ മഹാരാജ്

ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം: കേന്ദ്രസർക്കാരിനോട് ആവശ്യവുമായി ആചാര്യ മഹാരാജ്
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (21:01 IST)
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ജഗത്‌ഗുരു പരമഹംസ ആചാര്യ മഹാരാജ്. ഗാന്ധിദിനമായ ഒക്‌ടോബർ രണ്ടിന് പ്രഖ്യാപനം നടത്തണമെന്നാണ് മഹാരാജിന്റെ ആവശ്യം.
 
തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സരയൂ നദിയിൽ ജലസമാധി പ്രാപിക്കുമെന്നും മഹാരാജ് ഭീഷണി മുഴക്കി. രാജ്യത്ത് താമസിക്കുന്ന മുസ്ലീമുകൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യൻ പൗരത്വം നൽകുന്നത് അവസാനിപ്പിക്കണമെന്നും മഹാരാജ് ആവശ്യപ്പെട്ടു. അതേസമയം അയോധ്യയിലെ സന്യാസിസമൂഹം ആചാര്യ മഹാരാജിന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സനാതൻ ധർമ്മ സൻസദ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഉത്തർപ്രദേശ് തിരെഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് മഹാരാജിന്റെ പ്രസ്‌താവന.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനസർവീസുകൾ പുനരാരംഭിക്കണം: ഇന്ത്യയ്ക്ക് കത്തെഴുതി താലിബാൻ