Webdunia - Bharat's app for daily news and videos

Install App

‘അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘം; കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ട് ധരിച്ചയാള്‍, അക്രമികള്‍ രണ്ട് തവണ ക്യാമ്പസ്‌ പരിസരത്തെത്തി’ - എഫ്ഐആർ റിപ്പോര്‍ട്ട് പുറത്ത്

‘അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘം; കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ട് ധരിച്ചയാള്‍, അക്രമികള്‍ രണ്ട് തവണ ക്യാമ്പസ്‌ പരിസരത്തെത്തി’ - എഫ്ഐആർ റിപ്പോര്‍ട്ട് പുറത്ത്

Webdunia
വ്യാഴം, 5 ജൂലൈ 2018 (19:20 IST)
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘമെന്ന് എഫ്ഐആർ. അക്രമി സംഘത്തിലുള്ള 14 പേര്‍ ക്യാമ്പസിനു പുറത്തു നിന്നും എത്തിയവരാണ്. വൻ ഗൂഢാലോചനയ്‌ക്കു ശേഷമാണ് കൊല നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാണ്. ആക്രമി സംഘം രണ്ട് തവണ ക്യാമ്പസ്‌ പരിസരത്ത് എത്തിയിരുന്നു. അഭിമന്യുവിനെ ആക്രമിക്കുന്നത് രാത്രി 12.30നാണ്. രാത്രി 9.30നും സംഘം കോളേജിലെത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സംഘം തന്നെയാണ് അർജുനെയും ആക്രമിച്ചത്.

സംഘര്‍ഷങ്ങളൊന്നുമില്ലാതിരുന്ന കോളേജിൽ മുൻനിശ്ചയ പ്രകാരമാണ് പ്രതികൾ കൊലപാതകം നടത്താനെത്തിയത്. 15 പ്രതികളിൽ മുഹമ്മദ് എന്ന പേരില്‍ രണ്ടു പേര്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണെന്നും പൊലീസ് പറയുന്നു.

കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്. മുഹമ്മദിനൊപ്പം കോളേജിലെത്തിയ 15 അംഗ സംഘമാണ് അക്രമം അഴിച്ച് വിട്ടത്. ചിതറിയോടിയ എസ്എഫ്ഐ പ്രവർത്തകരിൽ നിന്നും അഭിമന്യുവിനെ പ്രതികൾ പിന്നിൽ നിന്നും കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അതേസമയം, അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനുമായും ചർച്ച നടത്തി. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് യുഎപിഎ ചുമത്തുന്ന കാര്യത്തിൽ ചർച്ചയായെന്നാണ് സൂചന. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ഹൈക്കോടതിയിലായിരുന്നു കൂടിക്കാഴ്‌ച.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments