എറണാകുളം മഹാരാജാസ് കോളെജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് കൊളേജും വിദ്യാർത്ഥികളും വട്ടവടയെന്ന ഗ്രാമവും. ക്യാമ്പസ് ഫ്രണ്ടിന്റെ ക്രൂരതയിൽ ഇപ്പോഴും വിശ്വസിക്കാൻ ആകാതെയിരിക്കുകയാണ് അഭിമന്യുവിന്റെ കൂട്ടുകാർ.
ഇപ്പോഴിതാ, അഭിമന്യുവിനോടുള്ള ആദരപൂർവ്വം സംസ്ഥാനത്തെങ്ങും അവന്റെ ഫ്ലക്സുകളാണ്. പത്തനാപുരം St സ്റ്റീഫന്‍ സ്കൂളിലെ SFIയൂണിറ്റ് വച്ച ആദരാഞ്ജലി ഫ്ലക്സ് നശിപ്പിച്ച നിലയിൽ. കൊന്നിട്ടും കലി തീരാത്ത നരാധമന്മാരുടെ നരനായാട്ട് തുടരുകയാണെന്നതിന്റെ തെളിവാണിത്.
അതേസമയം, ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. കസ്റ്റഡിയില്‍ എടുത്തവരുടെ പൊന്നാടും മണ്ണഞ്ചേരിയിലുമുള്ള വീടുകളില്‍ പൊലീസ് ഇന്നലെ ഉച്ചയോടെ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)