Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, ആളപായമില്ല

കോഴിക്കോട്​ നഗരത്തില്‍ അര്‍ധരാത്രി വന്‍ തീപിടിത്തം

ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, ആളപായമില്ല
കോഴിക്കോട് , ചൊവ്വ, 24 ജനുവരി 2017 (09:56 IST)
കോഴിക്കോട് നഗരത്തിലെ ബഹുനില കെട്ടിടത്തിൽ അര്‍ധരാത്രി വന്‍ തീപിടിത്തം. മാവൂർ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
മൂന്നു കടകളിലേക്കു തീപടർന്നുപിടിച്ചു. ഒരു കട പൂർണമായും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിങ്ങ് ഖാനെ ഒരു നോക്കു കാണാന്‍ ആരാധകക്കൂട്ടം; തിക്കിലും തിരക്കിലും ഒരാൾ ശ്വാസം മുട്ടി മരിച്ചു