Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിബസ്സിനു തീപിടിച്ചു : ആളപയാമില്ല

KSRTC Punalur Fire
കെ.എസ്. ആർ. ടി.സി തീപിടിത്തം

എ കെ ജെ അയ്യർ

, തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (19:40 IST)
കൊല്ലം : പുനലൂരിൽ നിന്നു കായംകുളത്തേക്കു പോയ കെ.എസ്.ആർ.ടി.സി ബസ്സിനു തീപിടിച്ചു. ബസിൽ പുക നിറഞ്ഞതോടെ ഡ്രൈവർ ബസ് ഓഫ് ചെയ്യുകയും യാത്രക്കാരെ പെട്ടെന്ന് ബസ്സിനു പുറത്തിറക്കുകയും ചെയ്തിതിനാൽ ആളപായം ഉണ്ടായില്ല.
 
പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡിൽ നിര്‍ത്തി. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
 
എന്നാൽ ഈ സമയം ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. വിശദ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു., എന്നാൽ ബസിൽ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും ഉടൻ ബസ്സിനെ പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും