Webdunia - Bharat's app for daily news and videos

Install App

‘പരപുരുഷ ബന്ധം, ഇഷ്ടാനുസരണമുള്ള രഹസ്യയാത്രകൾ’ - വഫക്ക് വിവാഹ മോചന നോട്ടീസ് അയച്ച് ഭര്‍ത്താവ് ഫിറോസ്

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (12:21 IST)
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗതയിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലൂടെ കേരളം മുഴുവൻ ചർച്ചയായ പേരാണ് വഫ ഫിറോസ്. ശ്രീറാമിന്റെ സുഹൃത്തായ വഫയുടെ കാറിടിച്ചാണ് ബഷീർ മരിച്ചത്. കാർ ഓടിച്ചിരുന്നത് ശ്രീറാം ആയിരുന്നു. ശ്രീറാമിനൊപ്പം സംഭവം നടക്കുമ്പോൾ വഫയും കാറിന്റെ മുൻ‌സീറ്റിൽ ഉണ്ടായിരുന്നു. 
 
സംഭവത്തെ തുടർന്ന് വഫക്ക് ഭർത്താവ് ഫിറോസ് വിവാഹ മോചന വക്കീൽ നോട്ടീസ് അയച്ചതായി സിറാജ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വഫയുടെ സ്വദേശമായ വെള്ളൂർക്കോണം മുസ്‍ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കുമാണ് വക്കീൽ നോട്ടീസിന്റെ കോപ്പി അയച്ചത്. 
 
ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കുടുംബകാര്യങ്ങളിൽ തീരുമാനം എടുക്കുക, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്നറ്റ്. 
 
വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്തപ്പോഴൊക്കെ തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. 
 
കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

സച്ചിന്റെ മകള്‍ മാത്രമല്ല, സാറ ചില്ലറക്കാരിയല്ല, ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

അടുത്ത ലേഖനം
Show comments