Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബി.എൻ.എസ്,എസ് നിയമപ്രകാരം ആലപുഴയിലെ ആദ്യത്തെ കേസ് മാന്നാറിൽ

ബി.എൻ.എസ്,എസ് നിയമപ്രകാരം ആലപുഴയിലെ ആദ്യത്തെ കേസ് മാന്നാറിൽ

എ കെ ജെ അയ്യർ

, ചൊവ്വ, 2 ജൂലൈ 2024 (15:33 IST)
ആലപ്പുഴ : രാജ്യത്തെ പുതിയ നിയമമായ നാഗരിക് സുരക്ഷാ സംഹിത( ബിഎൻഎസ്എസ്) പ്രകാരം ആലപ്പുഴ ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
 
മാന്നാർ എണ്ണയ്ക്കാട് വില്ലേജിൽ പെരിങ്ങിലിപ്പുറം തെക്കേ വലിയപറമ്പിൽ വീട്ടിൽ ബിജു കെ (54) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 194 പ്രകാരം കേസെടുക്കുകയായിരുന്നു.
 
കേസുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈസ് ചാൻസലറല്ല, ഇനി കുലഗുരു: പുതിയ പരിഷ്കാരവുമായി മധ്യപ്രദേശ് സർക്കാർ