Publish Date: Mon, 31 Jul 2023 (08:31 IST)
Updated Date: Mon, 31 Jul 2023 (08:34 IST)
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. ഇതോടെ 3500 യന്ത്ര ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങും. നീണ്ട 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആണ് അവസാനിക്കുന്നത്. യന്ത്രങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയും ബോട്ടുകള്‍ക് പെയിന്റടിച്ചും വലകള്‍ നന്നാക്കിയുമാണ് തൊഴിലാളികള്‍ ജോലിത്തിറങ്ങുന്നത്.
ഇന്ന് അര്‍ദ്ധരാത്രിയോടെ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന ബോട്ടുകള്‍ നാളെ ഉച്ചയ്ക്ക് തീരത്ത് എത്തും. അതേസമയം മഴ കുറഞ്ഞത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത് മത്സ്യലഭ്യത കുറയ്ക്കും എന്നാണ് ആശങ്ക.