Publish Date: Tue, 16 May 2023 (14:49 IST)
Updated Date: Tue, 16 May 2023 (14:53 IST)
കൊല്ലം : തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ബോട്ടുകൾക്കിടയിൽ പെട്ട് മരിച്ചു. തമിഴ്‌നാട് രാമനാഥപുരം മണക്കുറ്റി സ്വദേശി രാമനാഥൻ (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം തോപ്പിൽ കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ എം.എസ്.പവർ ഫോഡ് എന്ന ബോട്ട് നീണ്ടകര മത്സ്യബന്ധന തുറമുഖത്തു നിന്ന് പുറംകടലിൽ വച്ച് കേടാവുകയും ഇവരുടെ തന്നെ എം.എസ്.വൺ എന്ന ബോട്ടിനെ വയർലസ് വഴി വിളിച്ചുവരുത്തി.
കേടായ ബോട്ടിൽ നിന്നും എം.എസ്. വൺ ലേക്ക് മത്സ്യത്തൊഴിലാളികൾ കയറുന്നതിനിടെ രാമനാഥൻ കാൽവഴുതി ഇരു ബോട്ടുകൾക്കും ഇടയിൽ വീഴുകയായിരുന്നു. പരുക്കേറ്റ ഇയാളെ വെളുപ്പിന് ശക്തികുളങ്ങരയിൽ എത്തിച്ചു ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.