Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരവൂരിലെ കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു; ആളപായമില്ല

പരവൂരില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു

paravur
എറണാകുളം , ഞായര്‍, 25 ഡിസം‌ബര്‍ 2016 (11:59 IST)
പരവൂരില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം നടന്നത്. ഇന്ന് അവധിയായതിനാല്‍ ബോട്ടുകളെല്ലാം തിരത്ത് കയറ്റിവച്ചിരിക്കുകയായിരുന്നു. ബോട്ടലുണ്ടിയിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപിടിച്ച്‌ അവ പൊട്ടിത്തെറിച്ചു.
 
ജെട്ടിയ്ക്ക് സമീപത്തുള്ള ഐസ് പ്ലാന്റിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. സ്‌ഫോടന ശബ്ദവും തീയും  ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. തുടര്‍ന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ അണച്ചു. പിന്നില്‍ സാമൂഹ്യ വിരുദ്ധരാകാമെന്നാണ് കരുതുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറോളം യാത്രക്കാരുമായി റഷ്യൻ സൈനിക വിമാനം കാണാതായി; കരിങ്കടലിൽ തകര്‍ന്നുവീണതായി സൂചന