അഭയം തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; ഏഴുപേരെ കാണാതായി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (09:38 IST)
ആലുവ: കനത്ത വെള്ളപ്പൊക്കത്തിൽ നിന്നും അഭയം തേടിയ കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് അപകടം. 70 ഓളം ആളുകൾ രക്ഷ തേടിയ ആലുവ അത്താണിയിലെ സെന്റ്‌ സേവിയേഴ്സ് പണ്ണിയുടെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഏഴു പേരെ കാ‍ണാതായതായാണ് റിപ്പോർട്ടുകൾ.
 
സ്ഥലത്ത് രക്ഷാ‍പ്രവർത്തനം പുരോഗമിക്കുകയാണ് കൂടുതൽ കേന്ദ്ര സംഘം രക്ഷാ പ്രവർത്തനങ്ങൾക്കായി സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേ സമയം ആലുവയിലും കൊച്ചിയിലുമായി ഊർജ്ജിതമായ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തുന്നത്. 
 
ഇടുക്കി ഡാമിലെ ജല നിരപ്പ് സംഭരണ ശേഷിയോടടുക്കുന്ന സാഹചര്യത്തിൽ ഏതു നിമിഷവും കൂടുതൽ വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടാവും. ഇതിനു മുൻപായി കുടുങ്ങി കിടക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് രക്ഷാ പ്രവർത്തകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ പോത്തിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയാക്കി, ചോദ്യം ചെയ്തതിന് ജനക്കൂട്ടത്തിന് നേരെ കത്തി വീശി

തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്

ഇസ്രായേൽ ഡ്രോൺ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈൽ വർഷം, പൂർണ്ണമായും നശിച്ചതായി റിപ്പോർട്ട്

ആ ഇടങ്ങേറ് പിടിച്ച ഹോർമുസ് തുറക്കടാ, ഇല്ലേൽ നീയെല്ലാം തീർന്ന്, ഇറാനെ പച്ചത്തെറി വിളിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments