Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗളുരുവിലുണ്ടായത് ഭൂചലനമല്ലെന്ന് അധികൃതർ

ബംഗളുരുവിലുണ്ടായത് ഭൂചലനമല്ലെന്ന് അധികൃതർ
, വ്യാഴം, 16 ഓഗസ്റ്റ് 2018 (20:39 IST)
ബംഗളുരു: വലിയ ശബ്ദത്തോടുകൂടി ഭൂമികുലുക്കം അനുഭവപ്പെട്ടത് ബംഗളുരുവിലെ ജനങ്ങളെ വലിയ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഇത് ഭൂചലനമല്ലെന്നും ബംഗളുരു നഗരത്തിൽ എവിടെയും ഭൂചലനം ഉണ്ടായിട്ടില്ലെന്നും കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അധികൃതർ വ്യക്തമാക്കി. 
 
നഗരത്തിന്റെ പലഭാഗങ്ങളിലും ശബ്ദത്തോടെ കുലുക്കം ഉണ്ടയതായാണ് കെഎസ്എൻഡിഎംസിക്ക് ആളുകളിൽ നിന്നും ലഭിച്ച വിവരം. എന്നാൽ സംഭവിച്ചതെന്തെന്ന് വിദ്ഗ്ധർ പരിശോധിച്ചുവരികയാണെന്ന് കെഎസ്എൻഡിഎംസി അധികൃതർ അറിയിച്ചു. 
 
ബംഗളുരുവിൽ ഭൂചലമുണ്ടായതായി വലിയ രീതിയിൽ വാർത്ത പടർന്നിരുന്നു. ഇത് ആളുകളിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ്  കെഎസ്എൻഡിഎംസി വിശദീകരനവുമായി രംഗത്തെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനെടുത്ത് കനത്ത മഴ; 94 മരണം, ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍