പ്രളയം: നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് ട്രിബ്യൂണൽ രൂപീകരിക്കണമെന്ന് രമേഷ് ചെന്നിത്തല

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (15:02 IST)
പ്രളയബധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സിറ്റിംഗ് ജഡ്ജിയെ ഉൾപ്പെടുത്തി ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ദുരിത ബാധിതരിലേക്ക് അർഹമായ സഹായങ്ങൾ എത്തിച്ചേരാൻ ട്രിബ്യൂണൽ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
 
ധനസഹായങ്ങൾ ലഭിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാർ വെബ്സൈറ്റിലൂടെ പുറത്തു വിടണം. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർക്കുള്ള അടിയന്തര ധനസഹായമായ 10,000രൂപ ഉടൻ തന്നെ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 
 
പെരുമൺ, ഓഖി ദുരന്തങ്ങളിൽപ്പെട്ടവർക്ക് കൃത്യമയി സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരുന്നു. ഈ അവസ്ഥ വരാതിരിക്കുന്നതിനു ട്രിബ്യൂണൽ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. നഷ്ടപരിഹാര വിതരണം ശാസ്ത്രീയമായി നടത്തണമെന്ന ഹൈക്കോടതി വിധിയും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

അടുത്ത ലേഖനം
Show comments