Webdunia - Bharat's app for daily news and videos

Install App

മഴ തീർന്നിട്ടില്ല, സംസ്ഥാനത്തെ അഞ്ചു നദികളിൽ ഓറഞ്ച്,യെല്ലോ അലർട്ട്, തീരദേശവാസികൾ ജാഗ്രത പാലിക്കണം

അഭിറാം മനോഹർ
ബുധന്‍, 28 മെയ് 2025 (14:02 IST)
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു0.ഈ സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ നദികളില്‍  ഇതിനെ തുടര്‍ന്ന് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
 
 
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച നദികള്‍
 
മീനച്ചില്‍ നദി (കോട്ടയം ജില്ല): പേരൂര്‍ ജലനിരപ്പ് നിരീക്ഷണ നിലയത്തില്‍
 
അച്ചന്‍കോവില്‍ നദി (പത്തനംതിട്ട): കോന്നി സ്റ്റേഷനില്‍
 
മണിമല നദി (പത്തനംതിട്ട): തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍
 
മഞ്ഞ അലര്‍ട്ട് നിലവിലുള്ള നദികള്‍
 
കോറപ്പുഴ (കോഴിക്കോട്): കുന്നമംഗലം സ്റ്റേഷനില്‍
 
അച്ചന്‍കോവില്‍ നദി (പത്തനംതിട്ട): കല്ലേലി സ്റ്റേഷനില്‍
 
വാമനപുരം നദി (തിരുവനന്തപുരം): മൈലമൂട് സ്റ്റേഷനില്‍
 
 ഈ നദികളുടെ തീരത്തുള്ള പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നധികൃതര്‍ അറിയിക്കുന്നു. ജലനിരപ്പ് ഉയരുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ നദികളില്‍ ഇറങ്ങുകയോ, മുറിച്ചു കടക്കുകയോ ചെയ്യരുത്. അടിയന്തിര സാഹചര്യമെങ്കില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments