Webdunia - Bharat's app for daily news and videos

Install App

പ്രളയക്കെടുതി; സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി

പ്രളയക്കെടുതി; സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (17:01 IST)
പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങവെ പ്രതിഷേധ സ്വരവുമായി ബിജെപി രംഗത്ത്.  

രക്ഷാപ്രവർത്തനം പട്ടാളത്തിന് കൈമാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനം പട്ടാളത്തിന് കൈമാറേണ്ടതില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി ഗുരുതര വീഴ്‌ചയാണ്. സമാന സാഹചര്യമുണ്ടായ മറ്റു സംസ്ഥാനങ്ങളെല്ലാം ഈ മാര്‍ഗം സ്വീകരിച്ചതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പട്ടാളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനമാണ് ദുരന്തങ്ങളുണ്ടായ മറ്റ് സംസ്ഥാനങ്ങളില്‍ വിജയകരമായത്. എന്നാല്‍ കേരളത്തില്‍ പട്ടാളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിൽ പരാജയമാണെന്ന് ചെങ്ങന്നൂരിലെയും മറ്റും അനുഭവങ്ങൾ തെളിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: ഇന്ത്യയിലേക്ക് വരുന്നുവെന്ന് സ്ഥിരീകരിച്ച് മെസ്സി, പക്ഷേ ലിസ്റ്റിൽ കേരളമില്ല!

സ്തനവലിപ്പം കൂട്ടാന്‍ ഇംപ്ലാന്റ്, സ്ത്രീകളെ പരസ്യവിചാരണ ചെയ്ത് ഉത്തരകൊറിയ

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ഏഷ്യയില്‍ ഇന്ത്യയേക്കാളും കൂടുതല്‍ റഷ്യക്ക് വ്യാപാരബന്ധമുള്ളത് തായ്‌വാനുമായി; സൗഹൃദ രാജ്യമായ തായ്‌വാനെതിരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുന്നില്ല

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം

അടുത്ത ലേഖനം
Show comments