പ്രളയത്തിലും സാഹസികമായ രക്ഷാപ്രവര്‍ത്തനം; കേരളത്തെ അഭിനന്ദിച്ച് സച്ചിന്‍ രംഗത്ത്

പ്രളയത്തിലും സാഹസികമായ രക്ഷാപ്രവര്‍ത്തനം; കേരളത്തെ അഭിനന്ദിച്ച് സച്ചിന്‍ രംഗത്ത്

ശനി, 18 ഓഗസ്റ്റ് 2018 (16:22 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാ‍സം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍.

“ രക്ഷാപ്രവര്‍ത്തിന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ വ്യോമ, നാവിക, കരസേനകളെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. 'നിങ്ങളുടെ ധൈര്യവും കരുണയും ഞങ്ങള്‍ക്ക് പ്രചോദനമാണ്. ദൈവം രക്ഷിക്കട്ടെ“ - എന്നും സച്ചിന്‍ പറഞ്ഞു.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ രംഗത്തുവന്നത്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ നേരത്തയും രംഗത്തു വന്നിരുന്നു. അതേസമയം, മഴക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സൂപ്പര്‍താരങ്ങള്‍ പടിക്ക് പുറത്ത്, ആരൊക്കെ അകത്ത് ? - ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു