Webdunia - Bharat's app for daily news and videos

Install App

പ്രളയ ഭീഷണി : സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ്

അഭിറാം മനോഹർ
ചൊവ്വ, 27 മെയ് 2025 (12:59 IST)
Kerala Flood
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനിടെ സംസ്ഥാനത്തെ വിവിധ നദീതീരങ്ങളിലുള്ളവര്‍ക്ക് യെലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് ജലസേചന വകുപ്പും കേന്ദ്ര ജലകമ്മീഷനും. സംസ്ഥാനത്തെങ്ങും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചത്.
 
 സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച നദികളും സ്റ്റേഷനുകളും
 
കോട്ടയം ജില്ല: മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍
 
കോഴിക്കോട് ജില്ല: കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍
 
പത്തനംതിട്ട ജില്ല: അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി GD സ്റ്റേഷന്‍
 
മണിമല നദി (പത്തനംതിട്ട): തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍
 
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച നദികളും സ്റ്റേഷനുകളും
 
കണ്ണൂര്‍ ജില്ല: പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍
 
കാസറഗോഡ് ജില്ല: ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍
 
കോഴിക്കോട് ജില്ല: കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍
 
മലപ്പുറം ജില്ല: ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍
 
തിരുവനന്തപുരം ജില്ല: വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍
 
വയനാട് ജില്ല: കബനി നദിയിലെ കേളോത്തുകടവ്, മുദങ്ങ, പനമരം സ്റ്റേഷനുകള്‍
 
കേന്ദ്ര ജലകമ്മീഷന്‍ സ്റ്റേഷന്‍: വയനാട്ടിലെ മുത്തന്‍കര
 
ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
 
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 
 
അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.  
 
ദുരന്തനിവാരണ അതോറിറ്റികളുടെയും ജലസേചന വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments