P.V.Anvar vs Congress: ഞങ്ങളോടു വിലപേശാന്‍ അവന്‍ ആയിട്ടില്ല; അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതൃത്വം

വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (12:18 IST)
P.V.Anvar vs Congress: പി.വി.അന്‍വറിനെ പൂര്‍ണമായി തള്ളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഒരു കാരണവശാലും അന്‍വറിനു വഴങ്ങികൊടുക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഐക്യകണ്‌ഠേന നിലപാടെടുത്തു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവൊന്നും അന്‍വറിനു ഇല്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ കെപിസിസി നേതൃയോഗത്തില്‍ അന്‍വറിന്റെ വിലപേശലിനെതിരെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിനോടു വിലപേശാന്‍ മാത്രം അന്‍വര്‍ വളര്‍ന്നിട്ടില്ലെന്ന് ഒരു മുതിര്‍ന്ന നേതാവ് യോഗത്തില്‍ പറഞ്ഞു. 
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അന്‍വറിനു ഒരു റോളുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിലപാടെടുത്തു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയില്ലെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. 2026 ല്‍ ആരൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇപ്പോള്‍ ആര്‍ക്കും ഉറപ്പ് നല്‍കുക സാധ്യമല്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. 
 
അന്‍വറിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളൊന്നും ഇനി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. അന്‍വറിനു വേണമെങ്കില്‍ യുഡിഎഫിനൊപ്പം നില്‍ക്കാം. അങ്ങനെ നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പൂര്‍ണമായി വിധേയപ്പെടേണ്ടി വരും. അല്ലാത്തപക്ഷം യുഡിഎഫില്‍ തുടരാന്‍ പറ്റില്ലെന്നും മുന്നണി നേതൃത്വം അന്‍വറിനെ അറിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

അടുത്ത ലേഖനം
Show comments