Select Your Language

Notifications

webdunia
webdunia
webdunia
webdunia

Flood Warning: തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത; അതീവ ജാഗ്രതയില്‍ കേരളം

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

Flood Warning: തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത; അതീവ ജാഗ്രതയില്‍ കേരളം
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (08:36 IST)
Flood Warning in Kerala: കാലവര്‍ഷം ശക്തമായതോടെ കേരളത്തില്‍ അതീവ ജാഗ്രത. തെക്കന്‍ ജില്ലകളിലാണ് സ്ഥിതി സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. 

 
മണിമലയാര്‍ നിലവില്‍ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താല്‍ വാമനപുരം, കല്ലട, കരമന അച്ചന്‍കോവില്‍, പമ്പ നദികളില്‍ പ്രളയ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയെ തുടര്‍ന്ന് എട്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി