Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

Food poison from shawarma
, ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (10:41 IST)
കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുല്‍ ഡി.നായരാണ് കാക്കനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധനാഫലം ഇന്ന് ലഭിക്കും. 
 
കാക്കനാട്ടെ 'ലെ ഹയാത്ത്' ഹോട്ടലില്‍ നിന്നാണ് രാഹുല്‍ ഷവര്‍മ കഴിച്ചത്. അതിനു ശേഷമാണ് യുവാവിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധ ആരോപണത്തെ തുടര്‍ന്ന് നഗരസഭ ഈ ഹോട്ടല്‍ പൂട്ടിച്ചിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടിമിന്നലിനെ പേടിക്കണം; വീട്ടിലുള്ളവരും പുറത്തു പോകുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക