2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ഡോളറാണ് എം എ യൂസഫലിയുടെ ആസ്തി. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 47,000 കോടി രൂപ വരും. അതേസമയം സമ്പന്നരായ ഇന്ത്യക്കാരില്‍ 32ാം സ്ഥാനത്താണ് എംഎ യുസഫിയുള്ളത്. ലോക സമ്പന്നരുടെ പട്ടികയില്‍ 639ാം സ്ഥാനത്താണ് ഇദ്ദേഹം.
അതേസമയം ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെസ്‌ലാ, സ്‌പേസ് എക്‌സ്, എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കാണ്. 34200 കോടി ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് 21,600 കോടി ഡോളറിന്റെ ആസ്തിയുമായി മെറ്റയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 21500 കോടി ഡോളറുമായി മൂന്നാം സ്ഥാനത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ഉള്ളത്.
അതേസമയം ഇന്ത്യക്കാരില്‍ ഒന്നാമനായി മുകേഷ് അംബാനി തന്നെയാണ് സ്ഥാനം പിടിച്ചത്. 9250 കോടി ഡോളറിന്റെ ആസ്ഥിയാണ് മുകേഷ് അംബാനിക്കുള്ളത്.