Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലേക്കു പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനായാണ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുള്ളത്

Foreign Students in Kerala

രേണുക വേണു

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (09:06 IST)
Foreign Students in Kerala

കേരളത്തിലേക്കു പഠിക്കാന്‍ വരുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലായി ബിരുദം മുതല്‍ ഗവേഷണം വരെയുള്ള പഠനത്തിനു ഈ വര്‍ഷം അപേക്ഷ നല്‍കിയത് അയ്യായിരത്തോളം വിദ്യാര്‍ഥികളാണ്. കേരളത്തില്‍ പഠനത്തിനു അപേക്ഷ നല്‍കിയവരില്‍ 58 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ട്. 
 
കേരള സര്‍വകലാശാലയില്‍ ഈ അധ്യയനവര്‍ഷം അപേക്ഷിച്ചത് 2600 വിദ്യാര്‍ഥികളാണ്. മുന്‍വര്‍ഷം 1600 ആയിരുന്നു. എംജി സര്‍വകലാശാലയില്‍ ഈ വര്‍ഷം 885 വിദേശവിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 571 ആയിരുന്നു. കുസാറ്റില്‍ 1,100 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചതെങ്കില്‍ ഇത്തവണ അത് 1,410 ആയി ഉയര്‍ന്നു. ആകെ 55 ശതമാനത്തോളം അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു. 
 
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനായാണ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുള്ളത്. ഐസിസിആര്‍ എംപാനല്‍ ചെയ്ത 131 സര്‍വകലാശാലകളില്‍ നിന്ന് വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട കോളേജും വിഷയവും തിരഞ്ഞെടുക്കാം. കേരള സര്‍വകലാശാലയില്‍ പഠിക്കാനാണ് കൂടുതല്‍ വിദ്യാര്‍ഥികളും താല്‍പര്യം പ്രകടിപ്പിക്കുന്നത്. സെല്‍ഫ് ഫിനാന്‍സിങ് വിഭാഗത്തിലും വിദേശ വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ട്. നിലവില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ambulance Service Tariff in Kerala: സംസ്ഥാനത്തെ പുതുക്കിയ ആംബുലന്‍സ് നിരക്ക്