Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരപരുക്ക്; സംഭവം സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടുന്നതിനിടെ

കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരപരുക്ക്

കാട്
പേരാവൂര്‍ , വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (14:27 IST)
കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയതിനു ശേഷം കണ്ണൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
കണ്ണുര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ  ആയിരുന്നു സംഭവം. പാലപ്പുഴയിലെ എം പി ഹൗസില്‍ അബ്ദുള്‍ റസാക്കി(45)നാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം.
 
സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍  ഉപയോഗിച്ച് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അബ്ദുള്‍ റസാക്കിന്‍റെ തലയ്ക്കും മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനിക്കാൻ പോകുന്നത് പെൺകുട്ടിയാണെന്ന് ജ്യോതിഷിയുടെ പ്രവചനം; ഗർഭിണിയായ യുവതിയുടെ വയറ്റിൽ ഭർതൃവീട്ടുകാർ ആസിഡ് ഒഴിച്ചു - ദൃശ്യങ്ങള്‍