Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ച തൊഴിലാളിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്തെന്ന് പരാതി : നാല് പേർക്ക് സസ്‌പെൻഷൻ

മരിച്ച തൊഴിലാളിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്തെന്ന് പരാതി : നാല് പേർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

, ബുധന്‍, 11 മെയ് 2022 (17:06 IST)
കൊടുങ്ങല്ലൂർ: മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെന്ന് പരാതി. തൊഴിലാളി രോഗശയ്യയിൽ ആയിരിക്കുമ്പോഴും മരിച്ച ശേഷവും ഇദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് അധികാരികൾ തൊഴിലുറപ്പ് പണികളുടെ മേൽനോട്ടം വഹിക്കുന്ന നാല് പേരെ താത്കാലികമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ കുടിലിങ്ങൾ ബസാറിലുള്ള കാട്ടിക്കൂടാത്തത് ദേവയാനി എന്ന 62 കാരിയുടെ ബന്ധുക്കൾ ഇതുമായി ബന്ധപ്പെട്ടു മതിലകം പോലീസ്, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് പത്തൊമ്പതിനാണ് രോഗബാധിതയായി കിടന്ന ദേവയാനി മരിച്ചത്.

അന്വേഷണത്തിൽ ഇതുവരെ ഇരുപത്തൊമ്പതിനായിരം രൂപയോളം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. മരിച്ച ശേഷവും ഇവരുടെ പേരിൽ ബാങ്കിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു പണം വന്നതും ഇത് ക്രയവിക്രയം ചെയ്തതും അറിവായിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മധ്യ വടക്കന്‍ കേരളത്തില്‍ മഴ സാധ്യത; വിവിധ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ