Webdunia - Bharat's app for daily news and videos

Install App

തൊഴിൽ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ജൂണ്‍ 2023 (19:34 IST)
പാലക്കാട്: തൊഴിൽ വാഗ്ദാനം ചെയ്തു തമിഴ്‌നാട് സ്വദേശിയെ കബളിപ്പിച്ചു പണം, മൊബൈൽ ഫോൺ എന്നിവ തട്ടിയെടുത്ത കേസിൽ നാല്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ കമ്മന മിത്തലിൽ ജി.പ്രശാന്ത് ആണ് പോലീസ് പിടിയിലായത്.

ടൌൺ നോർത്ത് പൊലീസാണ് പ്രതിയെ പിടിച്ചത്. കഴിഞ്ഞ നാലാം തീയതി ജോലി അന്വേഷിച്ചു വന്ന തമിഴ്‌നാട് സ്വദേശി ഗുരുനാഥനെ ആദ്യം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ ജോലിയുണ്ടെന്നു പറഞ്ഞു വസ്ത്രങ്ങൾ അഴിപ്പിച്ചു വച്ച്. തുടർന്ന് പണിയായുധങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു പോയി. എന്നാൽ ഗുരുനാഥന്റെ ശ്രദ്ധ മാറിയതോടെ ഇയാളുടെ സഞ്ചിയില്ഉണ്ടായിരുന്ന പതിനെട്ടായിരം രൂപയും മൊബൈൽ ഫോണും അടിച്ചുമാറ്റി സ്ഥലം വിട്ടു.

പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ട ഗുരുനാഥൻ പോലീസിൽ പരാതി നൽകി. രാത്രി പോലീസ് പട്രോലിംഗിനിടെ സംശയാസ്പദമായ രീതിയിൽ കറങ്ങി നടന്ന പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ പിടികൂടിയത്. സമാനമായ രീതിയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments