Webdunia - Bharat's app for daily news and videos

Install App

മരിച്ചുപോയ മുത്തശ്ശിയുടെ പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 26 ജനുവരി 2021 (09:27 IST)
നെയ്യാറ്റിന്‍കര :മരിച്ചുപോയ മുത്തശ്ശിയുടെ പെന്‍ഷന്‍ പണം തട്ടിയെടുത്ത കേസില്‍ അരംഗമുകള്‍ ബാബു ഭവനില്‍ പ്രജിത്ത് (25) അറസ്റ്റിലായി. വ്യാജ രേഖകള്‍ ചമച്ചായിരുന്നു കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ പണം തട്ടിയെടുത്തു കൊണ്ടിരുന്നത്.
 
കേസില്‍ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രജിത്തിന്റെ മുത്തശ്ശന്‍ അപ്പുക്കുട്ടന്‍ കെ.എസ് ഇ ബി ജീവനക്കാരനായിരുന്നു.ഇദ്ദേഹം മരിച്ചപ്പോള്‍ ഇവരുടെ ഭാര്യ പൊന്നമ്മയ്ക്ക് അവകാശി എന്ന നിലയില്‍ പെന്‍ഷന്‍ ലഭിച്ചു. പ്രജിത്തിന്റെ സഹായത്തോടെ പെന്‍ഷന്‍ തുക എ ടി.എം വഴിയായിരുന്നു പൊന്നമ്മ സ്വീകരിച്ചിരുന്നത്.
 
എന്നാല്‍ ഇവരുടെ മരണ ശേഷവും ഇവര്‍ക്ക് വന്ന പണം എടിഎം  വഴി ഇയാള്‍ എടുത്തുകൊണ്ടിരുന്നു. അധികാരികളും ഇത് ശ്രദ്ധിച്ചില്ല. ഇതിനു വേണ്ട വ്യാജ രേഖകളും ഇയാള്‍ ചമച്ചു. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയാണ് ഈ തരത്തില്‍ ഇയാള്‍ തട്ടിയെടുത്തത് എന്നാണ് സൂചന. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

അടുത്ത ലേഖനം
Show comments