Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥയെ അധികാരികൾ സസ്പെൻഡ് ചെയ്തു.

Police

എ കെ ജെ അയ്യര്‍

, വ്യാഴം, 24 ജൂലൈ 2025 (19:36 IST)
എറണാകുളം പോലീസിന് വിവിധ കുറ്റങ്ങളിൽ നിന്നായി ലഭിച്ച പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥയെ അധികാരികൾ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ 2018-22 കാലയളവിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെതിരെയാണ് സസ്പെൻഷൻ നടപടി.
 
എറണാകുളം റൂറൽ പോലീസ് ഇവർക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. വിവിധങ്ങളായ പെറ്റി കേസുകളേക്കാൾ ചെറിയ തുക മാത്രം രജിസ്റ്ററിൽ രേഖപ്പെടുത്തി ഇവർ 1676750 രൂപാ തട്ടിയെടുത്തു എന്നാണ് ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ തന്നെ കൃത്രിമം നടന്നു എന്നു കണ്ടതിനെ തുടർന്ന് വിശദമായ അന്വേഷണ നടത്തിയാണ് തട്ടിപ്പ് സ്ഥിരീകരിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്തത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക