21 ലക്ഷം വെട്ടിച്ച വനിതാ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 9 ഏപ്രില്‍ 2023 (10:54 IST)
ആലപ്പുഴ: പോസ്റ്റ് ഓഫീസ് നിക്ഷേപമായി പൊതുജനത്തിൽ നിന്ന് ശേഖരിച്ച 21 ലക്ഷം വെട്ടിച്ച വനിതാ പോസ്റ്റ് മാസ്റ്റർ അറസ്റ്റിലായി.മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസിലെ ഗ്രാമീൺ ഡാക്ക് സേവക് പള്ളിപ്പുറം പാമ്പുംതറയിൽ അനിതാ നാഥിനെ (29) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചശേഷം വ്യാജ രസീത് നൽകും. തുടർന്ന് വ്യാജ പാസ്സ്ബുക്കിൽ തുകയും പതിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി. 20000 രൂപയ്ക്ക് മേൽ ശമ്പളമുള്ള ഇവർ ഈ തുക ആർഭാട ജീവിതത്തിനു ചെലവാക്കുകയായിരുന്നു.

ഇവർക്കെതിരെ ഇരുപതിലധികം പരാതികൾ മാരാരിക്കുളം പോലീസിൽ എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. മാരാരിക്കുളം സി.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments