Publish Date: Wed, 22 Mar 2023 (19:50 IST)
Updated Date: Wed, 22 Mar 2023 (19:53 IST)
എറണാകുളം: ഇടുക്കി സ്വദേശിനിയുടെ 23 പവൻ സ്വർണ്ണം തട്ടിയെടുത്ത രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചുരുളി സ്വദേശി കിച്ചു ബെന്നി, രാജസ്ഥാൻ സ്വദേശി വിശാൽ മീണ എന്നിവരാണ് ടൌൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
യുവതിയുമായി കിച്ചു അടുപ്പത്തിലായിരുന്നു. ഇയാളുടെ സുഹൃത്തായി വിശാൽ മീനയും ചേർന്ന് ആമയുടെ പുറത്തു പണം വച്ചാൽ ഇരട്ടിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്.
തട്ടിപ്പ് പുറത്തായതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. തുടർന്നാണ് നോർത്ത് ഇൻസ്‌പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.