ചൊവ്വാദോഷം മാറ്റാൻ പൂജ നടത്തവേ സ്വർണ്ണ പാദസരം തട്ടിയെടുത്ത വിരുതൻ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 18 നവം‌ബര്‍ 2022 (17:39 IST)
ആലപ്പുഴ: യുവതിയുടെ ചൊവ്വാ ദോഷം മാറാനായി പൂജ ചെയ്യാനെത്തിയ യുവാവ് യുവതിയുടെ സ്വർണ്ണ പാദസരം തട്ടിയെടുത്ത് പോലീസ് വലയിലായി. ഇടുക്കിയിലെ വണ്ടന്മേട് സ്വദേശി തുളസീ മന്ദിരത്തിൽ തുളസീധരന്റെ മകൻ ശ്യാമകുമാർ എന്ന 35 കാരനാണ് അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരം തട്ടിയെടുത്ത് പോലീസ് പിടിയിലായത്.

യുവതിയുമായി ഇയാൾ അഞ്ചു മാസം മുമ്പ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു. വീട്ടിലെ വിവരങ്ങൾ അന്വേഷിക്കാനും പെൺകുട്ടിക്ക് ചൊവ്വാ ദോഷമുണ്ടെന്നും ഉള്ള കാര്യങ്ങൾ ഇയാൾ നയത്തിൽ മനസിലാക്കി. തുടർന്ന് പെൺകുട്ടിയുടെ കുടുംബവുമായി കൂടുതൽ അടുക്കുകയും കുട്ടിയുടെ വീട്ടിലെത്തി വിവാഹ സംബന്ധമായ കാര്യങ്ങൾ പറഞ്ഞതും തുടർന്ന് കുട്ടിയുടെ പാദസരം പൂജിക്കണമെന്നും പറഞ്ഞു പാദസരം ഊരിവാങ്ങി ബൈക്കിൽ കടന്നുകളഞ്ഞു.

പിന്നീടാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. അമ്പലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണത്തിൽ ഇയാളെ കട്ടപ്പനയിൽ നിന്ന് പിടികൂടി. നിലവിൽ തിരുവനന്തപുരത്തും ഇയാൾക്കെതിരെ സമാനമായ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments