Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാപാരിയെ തടഞ്ഞുവച്ചു പണം തട്ടിയ കേസിൽ കോർപ്പറേഷൻ കൗൺസിലർ അറസ്റ്റിൽ

വ്യാപാരിയെ തടഞ്ഞുവച്ചു പണം തട്ടിയ കേസിൽ കോർപ്പറേഷൻ കൗൺസിലർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വെള്ളി, 8 ഏപ്രില്‍ 2022 (18:42 IST)
കൊച്ചി: വ്യാപാരിയെ തടഞ്ഞുവച്ചു പണം തട്ടിയ കേസിൽ കോർപ്പറേഷൻ കൗൺസിലർ ഉൾപ്പെടെ മൂന്നു പേർ  അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ മുപ്പതാം ഡിവിഷൻ - വാത്തുരുത്തി - കൗൺസിലറുമായ ടിബിൻ ദേവസി ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

ഇടപ്പള്ളിയിൽ ടെക്‌സ്‌റ്റൈൽസ് നടത്തുന്ന കാസർകോട് സ്വദേശി കൃഷ്ണമണിയെ പ്രതികൾ കടയിൽ കയറി മർദ്ദിച്ച ശേഷം തടഞ്ഞുവയ്ക്കുകയും പിന്നീട് പരാതിക്കാരന്റെ ഭാര്യ പിതാവിനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ മുദ്രപേപ്പറുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. 
 
ഇതിനൊപ്പം രണ്ട് ലക്ഷം രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. ഇതിനെ തുടർന്നാണ് പോലീസ് ദേവസിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പത്തോളം പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസിന്റെ നൈറ്റ് പട്രോളിങ് വാഹന സീറ്റിനടിയിൽ നിന്ന് 13960 രൂപ കണ്ടെടുത്തു