വൈദികൻ ചമഞ്ഞു വിധവയിൽ നിന്ന് പണം തട്ടിയ 42കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 11 ഫെബ്രുവരി 2022 (10:04 IST)
വെള്ളറട: വൈദികൻ ചമഞ്ഞു വിധവയിൽ നിന്ന് പണം തട്ടിയ 42കാരനെ പോലീസ് അറസ്റ് ചെയ്തു. കാഞ്ഞിരംകുളം ചാനി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്‌.നായരാണ് പിടിയിലായത്. വൈദികൻ ചമഞ്ഞു പള്ളിയിൽ നിന്ന് ധനസഹായം നൽകാമെന്ന് വിശ്വസിപ്പിച്ചു കുന്നത്തുകാൽ മാണിനാട് കുണ്ടറത്തല വിളാകം വീട്ടിൽ പരേതനായ ബെഞ്ചമിന്റെ ഭാര്യ ശാന്തയെ (64) കബളിപ്പിച്ചു 14700 രൂപ തട്ടിയെടുത്ത് എന്നാണ് കേസ്.

മണിവിള പള്ളിയിലെ പുരോഹിതനാണ് താൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. നിർധന വിധവകൾക്ക് ഇടവക ധനസഹായമായി പത്ത് ലക്ഷം രൂപ നൽകുന്നുണ്ടെന്നും ശാന്തയുടെ പേരും ഈ പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. തുക ലഭിക്കാനായി ആദ്യം ഇടവക അനാഥമന്ദിര ഫണ്ടിലേക്ക് 14700 രൂപ മുൻകൂറായി അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ശാന്തയിൽ നിന്ന് തുക തട്ടിയെടുത്തത്.

ഒരു മാസം മുമ്പായിരുന്നു ഇവരുടെ ഭർത്താവ് മരിച്ചത്. ചികിത്സയിൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്ന ഇവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. എന്നാൽ പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനാൽ ശാന്ത വെള്ളറട പോലീസിൽ പരാതി നൽകി.

പോലീസ് പിടികൂടിയ ഇയാൾ സ്റ്റേഷൻ സെല്ലിൽ കിടന്ന് അസഭ്യം പറയുകയും അവിടെ മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം അത് തങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞതായും പോലീസുകാർ പറയുന്നു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനും മോഷണത്തിനും നിരവധി പരാതികളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

അടുത്ത ലേഖനം
Show comments