Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ എടത്വ സ്വദേശിക്കെതിരെ കേസ്

തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ എടത്വ സ്വദേശിക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 24 ജനുവരി 2022 (19:01 IST)
എടത്വ: തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ എടത്വ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. എടത്വ കുന്തിരിക്കൽ പൂവത്തുചിറ അനൂപ് പി.തോമസ് ആണ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങിയത്. എടത്വ സെന്റ് ജോർജ്ജ് ബിൽഡിംഗിൽ ഡിസയർ ഗ്രൂപ്പ് എന്ന പേരിൽ എയർ ട്രാവൽസ് വഴി വിദേശത്തേക്കുള്ള റിക്രൂട്ടിംഗ് നടത്തിയിരുന്ന അനൂപ് ആറ് മാസം മുമ്പാണ് സ്ഥാപനം പൂട്ടി മുങ്ങിയത്.

ഇരുപതു പേരിൽ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നു എടത്വ പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നു. എറണാകുളം, തൃശൂർ, കോട്ടയം, കൊല്ലം തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ വച്ചാണ് ഇയാൾ ഇടപാടുകൾ നടത്തിയത്. പണത്തിനൊപ്പം പലരുടെയും പാസ്‌പോർട്ടും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഎസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസില്‍ അനുകൂല വിധി